കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ച യുവതിയെ അറസ്റ്റു ചെയ്തു. . കാര്‍ കുറുകെയിട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തിയാണ് ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ കോഴിക്കോട് പേരാമ്പ്ര കാറിലെക്കണ്ടി ജിജിത്തിന്റെ ഭാര്യ അരുണിമയെ (26) ആണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.കോഴിക്കോട് നിന്നു കൊല്ലത്തേക്കു ജിജിത്തും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ എറണാകുളത്തുനിന്നു കൊല്ലത്തേക്കു പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചു എന്നാരോപിച്ചാണു മര്‍ദിച്ചത്.പുറക്കാട് ജംക്ഷനില്‍ ബസ് നിര്‍ത്തി യാത്രക്കാരെ ഇറക്കുന്നതിനിടയില്‍ കാര്‍ ബസിനു കുറുകേയിട്ടു ഡ്രൈവറുടെ കാബിനുള്ളിലേക്കു കയറി മര്‍ദിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *