ശബരിമലയില്‍ ദര്‍ശനം നടത്തുവാന്‍ ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും അനധികൃത സൗകര്യങ്ങളൊരുക്കിയെന്ന് ഹൈക്കോടതി നിരീക്ഷക സമിതി. പൊലീസുകാര്‍ കാവല്‍ നില്‍ക്കുന്ന ഗേറ്റ് വഴി യുവതികള്‍ എങ്ങനെ സന്നിധാനത്ത് എത്തിയെന്ന് അറിയില്ലെന്ന് നിരീക്ഷക സമിതി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊടിമരത്തിനടുത്ത് കൂടി ശ്രീകോവിലിന് മുന്നിലേക്ക് കടത്തിയതും ഭക്തരെ പ്രവേശിപ്പിക്കാത്ത വഴിയിലൂടെയാണെന്നും സമിതി വിമര്‍ശിച്ചു. മേല്‍നോട്ടസമിതി ഹൈക്കോടതിയില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *