കണ്ണൂര്‍: നിരോധിത തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍(ഐഎസ്) ചേരാന്‍ കുടുംബത്തോടൊപ്പം സിറിയയിലേക്ക് പോയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതായി സൂചന . കണ്ണൂര്‍ അഴീക്കോട് പൂതപ്പാറ തൊലിച്ചി ഹൗസില്‍ മജീദിന്റെ മകന്‍ എ.അന്‍വറാണ് കൊല്ലപ്പെട്ടതായി സംശയിക്കുന്നത്. പൊലീസിനാണ് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. കുറച്ച് നാള്‍ ദുബായില്‍ ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്.അതേസമയം മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല,
2019-01-17
