കൊടുവള്ളി തെരഞ്ഞെടുപ്പ് റദ്ദാക്കി. ഹൈക്കോടതിയുടേതാണ് നടപടി. ഇടതു സ്ഥാനാര്‍ത്ഥിയും എംഎല്‍എയുമായ കാരാട്ട് റസാഖിന്റെ വിജയമാണ് റദ്ദാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. എതിര്‍ സ്ഥാനാര്‍ത്ഥി മുസ്ലിം ലീഗിന്റെ റസാഖ് മാസ്റ്ററെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് നടപടി. കെ പി മുഹമ്മദും മറ്റൊരു വോട്ടറും നല്‍കിയ പരാതി പരിഗണിച്ചാണ് നടപടി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 573 വോട്ടുകള്‍ക്കാണ് കാരാട്ട് റസാഖ് വിജയിച്ചത്. ലീഗ് സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച്‌ വിമതനായി രംഗത്തുവന്ന കാരാട്ട് റസാഖിനെ, എല്‍ഡിഎഫ് പിന്തുണയ്ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *