കോഴിക്കോട്: കൊടുവള്ളി തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലീംലീഗ് നേതാവ് എം.കെ.മുനീര്‍. സ്പീക്കറുടെ തീരുമാനം കാത്തിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കാരാട്ട് റസാഖ് അറിയിച്ചു. ജഡ്ജി രണ്ട് ദിവസത്തിനകം വിരമിക്കാനിരിക്കുന്ന ആളാണെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു.

