വടക്കാഞ്ചേരി: റോഡ് സുരക്ഷയേകുറിച്ച് യാത്രക്കാരെ ബോധവൽക്കരിച്ച് വിദ്യാർത്ഥികൾ . വടക്കാഞ്ചേരി ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്സ്.എസ്സ് യൂണിറ്റ് അംഗങ്ങളാണ് റോഡുകൾ കുരുതിക്കളങ്ങളാകാതിരിക്കാൻ ബോധവൽക്കരണ പ്രവർത്തനവുമായി രംഗത്തെത്തിയത്.വടക്കാഞ്ചേരി പോലീസിൻ്റെ സഹായത്തോടേയാണ് റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്.കാക്കി കണ്ട യാത്രക്കാർ ആദ്യമൊന്ന് പരിഭ്രമിച്ചെങ്കിലും പോലീസിൻ്റെ സ്ഥിരം പരിശോധനയല്ലെന്നും പോലീസിൻ്റെ സഹകരണത്തോടെ വിദ്യാർത്ഥികൾ നടത്തുന്ന ബോധവൽക്കരണമാണെന്നും അറിഞ്ഞതോടേയാണ് യാത്രക്കാർക്ക് ആശ്വാസമായത്. ടീം ക്യാപ്റ്റൻ ഡി.അജിത, എൻ .എസ്സ്.എസ്സ് യൂണിറ്റ് കോർഡിനേറ്റർ; സി. ലൂസി, സീന, വി.കെ.ബാബു, ശ്രീജ, എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *