വടക്കാഞ്ചേരി : വടക്കാഞ്ചേരി റെയിൽപ്പാളത്തിനടുത്ത് തീപിടുത്തം. ട്രെയിൻ എത്തിയത് പരിഭ്രാന്തിയിലാഴ്ത്തി. കാട്ടിലങ്ങാടി ഭരതൻ റോഡിന് സമീപം പഴയ റെയിൽവേ ഗേയ്റ്റിന് തൊട്ടു സമീപമാണ് തീപിടുത്തമുണ്ടായത്,കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. വലിയ ഉയരത്തിൽ തീ ആളിക്കത്തുന്നതിനിടെ എക്സ്പ്രസ് ട്രെയിൻ എത്തിയത് പരിഭ്രാന്തി പരത്തി. തീയിലൂടെയാണ് ട്രെയിൻ കടന്ന് പോയത്. ചെറിയ വളവായതിനാൽ തീപിടുത്തം ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടില്ല. ഭാഗ്യം കൊണ്ട് മാത്രമാണ് ട്രെയിനിൽ തീപിടിയ്ക്കാതിരുന്നത്. വടക്കാഞ്ചേരി മേഖലയിലുടനീളം ഇതുപോലുള്ള പൊന്തക്കാടുകൾ റെയിൽ പാളത്തിനരികിലുണ്ട് വേനലായതിനാൽ ഇതെല്ലാം ഉണങ്ങി കരിഞ്ഞ് നിൽപ്പാണ്. ഇത് വെട്ടിമാറ്റാൻ അധികൃതർ തയ്യാറാകുന്നുമില്ല. എണ്ണയുമായി പോകുന്ന ഗുഡ്സ് ട്രെയിനാണ് ഈ സമയത്ത് വന്നിരുന്നതെങ്കിൽ അത് വലിയ ദുരന്തമാകുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

Report: സിന്ധുര നായർ

Leave a Reply

Your email address will not be published. Required fields are marked *