വടക്കാഞ്ചേരി.വാഴാനിഡാമിൽ മീൻ പിടിക്കാൻ പോയ ഗൃഹനാഥൻ്റെ മൃതദ്ദേഹം രണ്ടു ദിവസങ്ങൾക്കു ശേഷം തിരച്ചലിനൊടുവിൽ കണ്ടു കിട്ടി… തെക്കുംകര പഞ്ചായത്തിലെ വീരോലിപ്പാടം സ്വദേശി മഠത്തിലാംകുന്ന് വീട്ടിൽ രാഘവൻ എന്ന കുട്ടപ്പൻ (59) നെയാണ് ഡാമിൽ കാണാതായത്.ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. മൂന്നു പേർ കൂടി ഡാമിൽ നിന്ന് മീൻ പിടിയ്ക്കാൻ പോയതായിരുന്നു. രണ്ടു പേർ രക്ഷപ്പെടുകയും, രാഘവനെ കാണാതാവുകയായിരുന്നു. തുടർന്ന് നാട്ടുകാർ പോലീസിലും, വടക്കാഞ്ചേരി അഗ്നിശമനസേനയിലും വിവരം അറിയിക്കുകയും അവരെത്തി തിരച്ചിൽ നടത്തുകയും ചെയ്തു. തൃശൂരിൽ നിന്നും മുങ്ങൽ വിദ്ഗദരെവിളിച്ചു വരുത്തി വൈകീട്ട് 7 മണിവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വ്യാഴാഴ്ചയും തിരച്ചിൽ നടന്നിരുന്നു. വെള്ളിയാഴ്ച കാലത്ത് ഏഴു മണിയോടു കൂടിയാണ് മൃതദ്ദേഹം കിട്ടിയത്. രാഘവൻ മുങ്ങി താഴ്ന്ന ഭാഗത്ത്30 അടിയോളം വെള്ളം ഉണ്ടായിരുന്നുവെന്ന് മുങ്ങൽ വിദ്ഗദർ പറഞ്ഞിരുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യ: ഗീത.രജ്ഞിത്ത്, രജിത എന്നിവർ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *