കോഴിക്കോട്: പേരാമ്പ്ര പന്തിരിക്കരയില്‍ വീടിന് നേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെയാണ് രണ്ട് വീടുകള്‍ക്ക് നേരെ ബോംബേറ് ഉണ്ടായത്. ബിജെപി പ്രവര്‍ത്തകരായ പള്ളി കുന്നുമ്മല്‍ നാരായണന്‍ മാസ്റ്ററുടെ വീടിനും, കവുങ്ങുള്ള ചാലില്‍ വിജേഷിന്റെ വീടുമാണ് ബോംബേറില്‍ തകര്‍ന്നത്. സിപിഎമ്മുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

സംസ്ഥാനത്ത് പലയിടത്തും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള സിപിഎം ആക്രമണം തുടരുകയാണ്. തൃശൂര്‍ കണ്ടാണശ്ശേരിയില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. ബിജെപി കണ്ടാണശ്ശേരി പഞ്ചായത്ത് സെക്രട്ടറി മണികണ്ഠന്‍, ആര്‍എസ്എസ് പ്രവര്‍ത്തകരായ സുജിത്ത്, സുമേഷ് അരിയന്നൂര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. 12ഓളം വരുന്ന സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *