സെന്‍ട്രല്‍ ഫ്‌ളോറിഡയിലെ സണ്‍ട്രസ്റ്റ് ബാങ്കില്‍ അക്രമി നടത്തിയ വെടിവയ്പ്പില്‍ അഞ്ച് മരണം. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. അക്രമിയെന്ന് സംശയിക്കുന്ന സീഫന്‍ ക്‌സേവര്‍ തന്നെയാണ് സംഭവം പൊലീസില്‍ അറിയിക്കുന്നത്. ഇയാള്‍ പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. എത്ര പേര്‍ക്ക് പരിക്കേറ്റുവെന്നതോ, ആക്രമണ കാരണമോ വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി ഫ്‌ളോറിഡ ഗവര്‍ണര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *