ഉയര്‍ച്ചയ്ക്ക് പിന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍: K.C വേണുഗോപാല്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നിലര്‍പ്പിച്ച വിശ്വാസത്തില്‍ ചാരിതാര്‍ഥ്യവും സന്തോഷവുമുണ്ടെന്ന് കെ.സി വേണുഗോപാല്‍ എം.പി. നിര്‍ണായക ഘട്ടത്തിലാണ് രാഹുല്‍ ഗാന്ധി തന്നെ ചുമതല ഏല്‍പിച്ചത്. തന്‍റെ ഉയര്‍ച്ചയ്ക്ക് പിന്നില്‍ ആലപ്പുഴയിലെയും കേരളത്തിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.മുതിര്‍ന്ന നേതാക്കളുടെ അനുഭവസമ്പത്തും യുവതലമുറയുടെ ആവേശവുമാണ് കോണ്‍ഗ്രസിന്‍റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് കാരണമാകുന്നതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. യുവാക്കളെയും മുതിര്‍ന്ന നേതാക്കളെയും ഒരുമിച്ചുകൊണ്ടുപോവുക എന്നതായിരിക്കും തന്‍റെ പ്രവര്‍ത്തനമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *