സിപിഎം പ്രവര്‍ത്തകരായ ബിന്ദുവും കനക ദുര്‍ഗയും ശബരിമലയില്‍ എത്തിയത് സര്‍ക്കാരിന്റെ അറിവോടെയെന്ന് സത്യവാങ്മൂലം

കൊച്ചി : സിപിഎം പ്രവര്‍ത്തകരായ ബിന്ദുവും കനക ദുര്‍ഗയും ശബരിമലയില്‍ എത്തിയത് സര്‍ക്കാരിന്റെ അറിവോടെയെന്ന് സത്യവാങ്മൂലം. നാലുപോലിസുകാരെ ബിന്ദുവിനും കനക ദുർഗ്ഗയ്ക്കും സംരക്ഷണം നല്കാനായി പോലിസ് നിയോഗിച്ചു എന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു . പത്തനംതിട്ട എസ്പിയാണ് ഹൈക്കോടതിയില്‍ സത്യാവങ്മൂലം നല്‍കിയത്.

ശബരിമലയിലെ യുവതി പ്രവേശനം സര്‍ക്കാറിന്റെ അറിവോടുകൂടിയെന്ന നിരീക്ഷണസമിതി റിപ്പോര്‍ട്ടിനെ ശരിവെയ്ക്കുന്നതാണ്  പത്തനംതിട്ട എസ്പി കോടതിയില്‍ നല്‍കിയ  സത്യവാങ്മൂലം. കനകദുര്‍ഗ്ഗയ്ക്കും ബിന്ദുവിനും പമ്പയില്‍നിന്നു സന്നിധാനത്തേക്കു നാല് പോലീസുകാര്‍ സുരക്ഷ നല്‍കിയെന്നും സിവില്‍ വേഷത്തിലാണ് യുവതികളെ സന്നിധാനത്തേക്ക് അനുഗമിച്ചതെന്നും പത്തനംതിട്ട എസ് പി നല്‍കിയ സത്യവാങ്മൂലത്തില്‍ വിശദമാക്കുന്നു.

പ്രതിഷേധക്കാര്‍ തിരിച്ചറിയാതിരിക്കാനും യുവതികളുടെ സുരക്ഷ കണക്കിലെടുത്തുമാണ് പോലിസ് സിവില്‍ വേഷം ധരിച്ചതെന്നും സത്യവാങ്മൂലത്തില്‍ വിശദമാക്കുന്നു. വിഐപി ഗേറ്റിലൂടെ യുവതികളെ കടത്തിവിട്ട പോലിസ് നടപടിക്കെതിരെയും നിരീക്ഷക സമിതി പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍ വിഐപി ഗേറ്റിലൂടെ യുവതികളെ ശ്രീകോവിലിലേക്ക് കൊണ്ടുപോയത് പ്രതിഷേധക്കാരില്‍ നിന്ന് ഒഴിവാക്കി നിര്‍ത്താനാണെന്നാണ് പത്തനംതിട്ട എസ്പിയുടെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *