വടക്കാഞ്ചേരി: തൃശ്ശൂരിൽ നടക്കുന്ന ഭാരതീയ ജനത യുവമോർച്ച സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ബലി ധാ നി ജ്യോതി പ്രയാണം കുമ്പളങ്ങാട് സെൻ്ററിൽ നിന്ന് ആരംഭിച്ചു. ബി ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി.എ.എൻ.രാധാകൃഷ്ണൻ യുവമോർച്ച സംസ്ഥാന പ്രസിഡൻ്റും, ജാഥാ ക്യാപ്റ്റനുമായ .അഡ്വ.പ്രകാശ് ബാബുവിന് ജ്യോതി നൽകി കൊണ്ട് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.ബി.ജെ.പി.നിയോജക മണ്ഡലം പ്രസിഡൻ്റ് .കെ ‘ഗിരീഷ് കുമാർ, ജനറൽ സെക്രട്ടറിമാരായ അഡ്വ.ഗിരിജൻ നായർ. ഐ.എൻ.രാജേഷ്, കൗൺസിലർ. ചന്ദ്ര മോഹൻ കുമ്പളങ്ങാട്, കർഷകമോർച്ച ജില്ലാ സെക്രട്ടറി.മോഹനൻ പോട്ടോർ ,ന്യൂനപക്ഷ മോർച്ച മണ്ഡലം സെക്രട്ടറി.സെബാസ്റ്റ്യൻ കുറ്റിക്കാടൻ , എസ്സ് സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി.ടി.എസ്സ്.രാമദാസ് തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രയാണമാരംഭിച്ച ബലി ധാ നി ജ്യോതി പ്രയാണം വെള്ളിയാഴ്ച വൈകീട്ട് തൃശ്ശൂർ വടക്കുംനാഥ ക്ഷേത്ര പരിസരത്ത് സമാപിക്കും. 25, 26, 27 തിയ്യതികളിലാണ് ഭാരതീയ ജനത യുവമോർച്ച സംസ്ഥാന സമ്മേളനം. ദേശീയ നേതാക്കളും, സംസ്ഥാന നേതാക്കളും സമ്മേളനത്തിൽ കണ്ണികളാകും.

Leave a Reply

Your email address will not be published. Required fields are marked *