രാഷ്ട്രം ഇന്ന് 70-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ. ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യവും, പ്രതിരോധ കരുത്തും വിളിച്ചോതി ഡൽഹിയിൽ പരേഡ് നടക്കും. ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൾ റമോഫാസയാണ് ചടങ്ങിലെ മുഖ്യാതിഥി.

രാവിലെ 9ന് ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സൈനിക മേധാവികളും ആദരമർപ്പിക്കും. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മ വാർഷികത്തോടനുബന്ധിച്ച് ഗാന്ധിയൻ ആശയങ്ങൾ അടിസ്ഥാനമാക്കിയുള്ള നിശ്ചല ദൃശ്യങ്ങളാണ് ഇത്തവണ പരേഡിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.സുരക്ഷാഭീഷണിയെ തുടര്‍ന്ന് രാജ്പത് മുതല്‍ ചെങ്കോട്ട വരെ കനത്ത സുരക്ഷാവലയത്തിനുള്ളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *