വടക്കാഞ്ചേരി: ഭാരതത്തിൻ്റെ സാംസ്കാരിക വൈവിദ്ധ്യവും, പ്രതിരോധ കരുത്തും വിളിച്ചോതി രാജ്യം 70-ാം റിപ്പബ്ളിക് ദിനാഘോഷത്തിൻ്റെ നിറവിൽ വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ളിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ പതാക ഉയർത്തലും, മധുര പലഹാര വിതരണവും നടന്നു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ..ജി ജോ കുര്യൻ എഴുപതാം റിപ്പബ്ളിക് ദിനാഘോഷം പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു ഭാരവാഹികളായ ജയൻ ചേപ്പലക്കോട്, സുരേഷ് പാറയിൽ, ശശിമംഗലം, അഡ്വ.സി.വിജയൻ, ബാബുരാജ് കണ്ടേരി, കെ.ആർ.രാമൻ, സലിം .ഒ.പി, സി.വി ജോസ്, പുഷ്പാംഗദൻ തുടങ്ങിയവർ പങ്കെടുത്തു. വടക്കാഞ്ചേരി മുൻസിഫ് മജിസ്ടേറ്റ് കോടതിയിൽ നടന്ന റിപ്പബ്ളിക് ദിനാഘോഷം മജിസ്ടേറ്റ് കെ.എം.ശ്രീദേവി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. അഡ്വ.ഒ.പി.സലീം, അഡ്വ.ടി.എസ്സ്.മായാ ദാസ് ,ലീഗൽ സർവീസസ് സെക്രട്ടറി.അജിത്ത് കുമാർ എം.വി, പ്രസന്നകുമാരി, പ്രദീപ് കുമാർ, മനോജ് തുടങ്ങിയവർ പങ്കെടുത്തു. അകമല ഭാരതീയ വിദ്യാഭവൻസിൽ റിപ്പബ്ളിക് ദിനാഘോഷം നടന്നു. സ്കൂൾ മുഖ്യ രക്ഷാധികാരി.ജി.ശിവ സ്വാമി പതാക ഉയർത്തി. റിപ്പബ്ളിക് ദിന സന്ദേശം നൽകി. തുടർന്ന് വിദ്യാർത്ഥികൾ ദേശഭക്തിഗാനാലാപനം നടത്തി.മാനേജ്മെൻ്റ് കമ്മറ്റി അംഗങ്ങളായ പി.എൻ.വേണുഗോപാലൻ, സി.എ.ശങ്കരൻ കുട്ടി, സ്കൂൾ പ്രിൻസിപ്പൽ: സിന്ധു ശിവദാസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *