വടക്കാഞ്ചേരി: തൃശ്ശൂരിൽ നടക്കുന്ന ഭാരതീയ ജനത യുവമോർച്ച സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി ബലിദാൻ ജ്യോതി യാത്രയുടെ സമാപനവും, പതാക ജാഥയും, കൊടിമര ജാഥയും നടുവിലാൽ പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി: ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അടിയന്തിരാവസ്ഥ സമര സേനാനികളേയും, ബലിദാനികളുടെ കുടുംബങ്ങളേയും ചടങ്ങിൽ വച്ച് ആദരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി കൊണ്ടാണ് സംസ്ഥാന സമ്മേളനം നടത്തുന്നത്.സംസ്ഥാനത്തെ 1500 ലധികം പ്രതിനിധികൾ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നു. പ്രതിനിധി സമ്മേളനം ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *