പത്മഭൂഷൺ നല്‍കാന്‍ നമ്പി നാരായണന്‍ നല്‍കിയ സംഭാവനയെന്താണെന്നുള്ള ടി പി സെന്‍കുമാറിന്റെ ചോദ്യത്തിന് മറുപടിയുമായി നമ്പി നാരായണന്‍. ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് താൻ കൊടുത്ത കേസിൽ സെൻകുമാർ പ്രതിയാണ്. സെൻകുമാർ കോടതിവിധി മനസിലാക്കിയിട്ടില്ലെന്ന് നമ്പി നാരായണന്‍ പറഞ്ഞു. ടി പി സെന്‍കുമാറിന്റെ ആരോപണങ്ങള്‍ അപ്രസക്തമെന്ന് നമ്പി നാരായണന്‍ പറഞ്ഞു. പൊലീസിന്റെ വീഴ്ചകൾ അന്വേഷിക്കാനാണ് സുപ്രീംകോടതി സമിതിയെ നിയമിച്ചിരിക്കുന്നത്. സെൻകുമാർ പറയുന്നതിൽ വൈരുദ്ധ്യങ്ങളെന്നും നമ്പി നാരായണൻ പ്രതികരിച്ചു
2019-01-26
