ശ്രീരാംപുര മെട്രോ സ്റ്റേഷനിലെ എസ്കലേറ്ററിൽ നിന്ന് മുത്തച്ഛന്റെ കൈയിൽനിന്ന് 50 അടി താഴ്ചയിലേക്ക് വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാത്രി മെട്രോട്രെയിനിൽ കയറാനായി സ്റ്റേഷനിലെ എസ്കലേറ്റർവഴി മുകളിലേക്ക് പോകുകയായിരുന്ന മുത്തച്ഛൻ ബാലകൃഷ്ണന്റെ കൈയിൽനിന്നാണ് പ്രകാശ്‌നഗർ സ്വദേശിനികളായ ജയചന്ദ്രയുടെയും വാണിയുടെയും മകൾ ഹാസിനി താഴേക്ക് വീണത്. എക്സലേറ്ററിൽ നിന്ന് തെന്നിയതോടെ നിയന്ത്രണത്തിനുവേണ്ടി കൈവരിയിൽ പിടിക്കുന്നതിനിടെ ഹാസിനി എസ്കലേറ്ററിന്റെ വശങ്ങളിലുള്ള വിടവിലൂടെ താഴെയുള്ള മഹാകവി കുവേമ്പുറോഡിലേക്ക് പതിക്കുകയായിരുന്നു. അമ്മ വാണിയും മുത്തശ്ശി കുമാരിയും ഈ സമയം എസ്കലേറ്ററിൽ ഉണ്ടായിരുന്നു. കുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു മരണപ്പെടുകയായിരുന്നു.മതിയായ സുരക്ഷയുറപ്പാക്കാതിരുന്ന ബെംഗളൂരു മെട്രോറെയിൽ കോർപ്പറേഷനെതിരേ സുബ്രഹ്മണ്യ നഗർ പോലീസ് കേസെടുത്തു.

ചിത്രം കടപ്പാട് : DC)

Leave a Reply

Your email address will not be published. Required fields are marked *