കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കുറ്റിക്കാട്ടൂര്‍ സ്വദേശികളായ പ്രണവ്, സുധീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. മുഖം മൂടി ധരിച്ച് ഇരുചക്ര വാഹനത്തിലെത്തിയ സംഘമാണ് സംഭവത്തിന് പിന്നില്‍. ആക്രണണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.
2019-01-30
