തിരുവനന്തപുരം: നടുറോഡില്‍ പോലീസിനെ ആക്രമിച്ച കേസിലെ പ്രതി കീഴടങ്ങി. മുഖ്യപ്രതിയായ എസ്എഫ്ഐ ജില്ലാ കമ്മറ്റിയംഗം നസീം കന്റോന്‍മെന്റ് സ്‌റ്റേഷനിലാണ് കീഴടങ്ങിയത്.

പ്രതി ഒളിവിലാണെന്ന് പോലീസ് സാക്ഷ്യപ്പെടുത്തലിന് പിന്നാലെ യൂണിവേഴ്സിറ്റി കോളേജില്‍ തിങ്കളാഴ്ച നടന്ന പരിപാടിയില്‍ മന്ത്രി എ.കെ ബാലനും കെ.ടി ജലീലിനൊപ്പം മുഖ്യപ്രതിയായ നസിം പൊതു പരിപാടില്‍ പങ്കെടുത്തത് വിവാദമായിരുന്നു. പോലീസിന് മൂക്കിന് താഴെ പ്രതി വന്ന് പോയിട്ടും യാതൊരു നടപടികളും ഉണ്ടായില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. മുഖ്യപ്രതിയായ എസ്എഫ്ഐ ജില്ലാ കമ്മറ്റിയംഗം നസീമിനെ രക്ഷിക്കാന്‍ സിപിഎമ്മിന്റെ ഉന്നതതലങ്ങളില്‍ നിന്നും വലിയ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളാണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *