തിരുവനന്തപുരം: പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്കു തുടക്കമിടുന്നതിന്റെ സൂചന നൽകി പി സി ജോർജ് . കേരള കോൺഗ്രസ്സ് നേതാവ് പി ജെ ജോസഫിനൊപ്പം വേദി പങ്കിട്ട് മാണിയെ പരോക്ഷമായി വിമർശിച്ചാണ് പുതിയ കരുനീക്കങ്ങൾക്ക് അരങ്ങ് ഒരുങ്ങുന്നതിന്റെ സൂചന പി സി ജോർജ് നൽകിയത്. തിരുവന്തപുരത്ത് പി ജെ ജോസഫ് വിഭാഗം സംഘടിപ്പിച്ച സർവമത പ്രാർത്ഥന യോഗത്തിലാണ് ഇരുവരും വേദി പങ്കിട്ടത്.

ജോസ് കെ മാണി നയിക്കുന്ന കേരള യാത്രയിൽ തനിക്കുള്ള അനിഷ്ടം പി ജെ ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. യാത്രയിൽ പങ്കെടുക്കാതെ വലിയൊരു വിഭാഗം പ്രവർത്തകരും നേതാക്കളും ഇന്നത്തെ പ്രാർത്ഥന യോഗത്തിൽ പങ്കെടുത്തു. ഇടുക്കി സീറ്റിനായി കരു നീക്കം നടത്തുകയും , കെ എം മാണിയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാനുള്ള തന്ത്രമാണ് പി ജെ ജോസഫ് പയറ്റുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത് .

Leave a Reply

Your email address will not be published. Required fields are marked *