തിരുവനന്തപുരം: കെഎസ്ആർടിസി എംഡി ടോമിൻ ജെ തച്ചങ്കരിയെ സ്ഥാനത്തുനിന്ന് മാറ്റി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. പകരം ചുമതര എറണാകുളം സിറ്റി പോലീസ് കമ്മീഷണർ എംപി ദിനേശിന് നൽകി.

കെഎസ്ആർടിസിയിൽ തച്ചങ്കരി നടത്തിയ പരിഷ്കാരങ്ങളിൽ സിഐടിയു അടക്കമുള്ള യൂണിയനുകൾ എതിരായിരുന്നു. ശബരിമല സീസണിലെ വരുമാനം ഉപയോഗിച്ചാണെങ്കിലും വർഷങ്ങൾക്ക് ശേഷം ഈ മാസത്തെ ശമ്പളം സ്വന്തമായി നൽകുന്നു എന്ന അഭിമാനകരമായ നേട്ടത്തിന് പിന്നാലെയാണ് തച്ചങ്കരിയുടെ കസേര തെറിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *