ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പിനെ മുന്‍നിറുത്തി വന്‍ പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി സര്‍ക്കാരിന്റെ ബഡ്‌ജറ്റ്. ആദായ നികുതി നല്‍കേണ്ട വരുമാന പരിധി ഉയര്‍ത്തിയതാണ് ബഡ്‌ജറ്റിലെ ഏറ്റവും വലിയ പ്രത്യേകത. അടുത്തവര്‍ഷം മുതല്‍ ആദായനികുതി നല്‍കാനുള്ള വാര്‍ഷിക വരുമാന പരിധി 5 ലക്ഷമാക്കി ഉയര്‍ത്തി. നിലവിലേത് 2.5 ലക്ഷം രൂപയാണ്. നിരക്ക് ഉയര്‍ത്തുന്നതോടുകൂടി മൂന്നുകോടി ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.ആദായ നികുതി പരിധി ഉയര്‍ത്തണമെന്നത് മദ്ധ്യവര്‍ഗത്തിന്റെ ഒരു ദീര്‍ഘകാല ആവശ്യമായിരുന്നു.സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50000 രൂപയാക്കി ഉയര്‍ത്തി. ഇളവുകള്‍ ചേരുമ്പോൾ ഫലത്തില്‍ പരിധി 6.5 ലക്ഷമായി ഉയരും.

Leave a Reply

Your email address will not be published. Required fields are marked *