ദേവസ്വം ബോര്‍ഡില്‍ ഭിന്നത രൂക്ഷം; രാജി സന്നദ്ധത അറിയിച്ച് എ. പത്മകുമാര്‍

ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ മലക്കം മറിച്ചിലില്‍ പ്രതിഷേധവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ബോര്‍ഡ് സുപ്രീംകോടതിയിലെടുത്ത നിലപാട് തന്നോട് ആലോചിക്കാതെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനോട് പത്മകുമാര്‍ പരാതിപ്പെട്ടു. കൊടിയേരിയോട് രാജി സന്നദ്ധത അറിയിച്ചെന്നാണ് ലഭിക്കുന്ന വിവരം.

സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജികളെ എതിര്‍ക്കാന്‍ ബോര്‍ഡില്‍ തീരുമാനം ഉണ്ടായിരുന്നില്ല. എന്നിട്ടും കോടതിയില്‍ എതിര്‍ത്തു. ബോര്‍ഡില്‍ പലകാര്യങ്ങളും താന്‍ അറിയാതെയാണ് നടക്കുന്നതെന്നും പത്മകുമാര്‍ തുറന്നടിച്ചു.
ദേവസ്വം റിക്രൂട്ട്‌മെന്റ് ചെയര്‍മാന്‍ രാജഗോപാലന്‍ നായരും, കമ്മീഷണര്‍ എന്‍. വാസുവും മറ്റ് അംഗങ്ങളും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തുകയാണെന്നാണ് എ. പത്മകുമാറിന്റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *