റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. 19, 20 തീയതികളിലാണ് കിരീടാവകാശി ഇന്ത്യയിലെത്തുന്നതെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.

സന്ദര്‍ശനത്തിന് മുന്നോടിയായി ഇരു രാഷ്ട്രങ്ങളും നയതന്ത്ര കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കി. ദ്വിദിന സന്ദര്‍ശനവേളയില്‍ വിവിധ മേഖലകളില്‍ കൂടുതല്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് കരാറുകള്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷ. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടിക്കാഴ്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *