തിരുവനന്തപുരത്ത് വീണ്ടും തെരുവുനായ ആക്രമണം. പൂവാറിലെ കരുംകുളത്ത് തെരുവ് നായ അക്രമണത്തില്‍ 15 ഓളം പേര്‍ക്കാണ് മാരകമായ പരുക്കേറ്റത്. പരുക്കേറ്റവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തീരദേശ മേഖലയില്‍ തെരുവ്‌നായ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പടെ പതിനഞ്ചോളം പേര്‍ക്കാണ് മാരകമായി പരിക്കേറ്റത്. 12 പേരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും മൂന്ന് പേരെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു നായ തന്നെ പതിനഞ്ചോളം പേരെ ആക്രമിക്കുകയായിരുന്നു.
അക്രമിച്ച തെരുവു നായയ്ക്ക് പേ വിഷബാധ ഉണ്ടെന്ന സംശയവുമുണ്ട്. കൂടുതല്‍ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഇവര്‍ ചികിത്സ തേടിയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കി. കടിച്ച നായയെ പിന്നീട് നാട്ടുകാര്‍ തല്ലികൊന്നു.

