ഡല്‍ഹി കരോള്‍ബാഗിലെ ഹോട്ടല്‍ സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിന് പിന്നാലെ വീണ്ടും വന്‍ അഗ്നിബാധ. പശ്ചിംപുരിയിലെ ചേരിയില്‍ ഇന്ന് പുലര്‍ച്ചെഒരു മണിയോടെയാണ് തീ പിടുത്തമുണ്ടായത്. അഗ്നിബാധയില്‍ 200ലേറെ കുടിലുകള്‍ കത്തി നശിച്ചു.

ഒന്നേകാലോടെ അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. 28 അഗ്നിശമന സേനാ യൂണിറ്റുകളുടെ പരിശ്രമഫലമായി രണ്ട് മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കി.

തീപിടുത്തമുണ്ടായ കാരണം അറിവായിട്ടില്ല. തീ ഒരു വീടില്‍ നിന്നും മറ്റൊരു വീടിലേയ്ക്ക് പടരുകയായിരുന്നു. അഗ്നിബാധയില്‍ ഒരു സ്ത്രീയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു.
തീ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ ആള്‍ക്കാര്‍ വീടുകളില്‍ നിന്നും ഇറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Leave a Reply

Your email address will not be published. Required fields are marked *