മുല്ലപ്പൂക്കെട്ടില്‍ ഒളിച്ചിച്ച് കടത്തിയ കഞ്ചാവുമായി യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു

പാലക്കാട്: മുല്ലപ്പൂക്കെട്ടില്‍ ഒളിച്ചിച്ച് കടത്തിയ കഞ്ചാവുമായി യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തുറവൂര്‍ സ്വദേശിയായ പ്രീതയെയാണ് കെഎസ്ആര്‍ടിസി ബസില്‍ കടത്തിയ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഏകദേശം ഒരു ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് യുവതി കടത്തിയത്.
ഷോള്‍ഡര്‍ ബാഗില്‍ പ്രത്യേക അറയില്‍ സൂക്ഷിച്ച കഞ്ചാവിന്റെ മണം പുറത്ത് വരാതിരിക്കാന്‍ മുല്ലപ്പൂ നിറച്ചാണ് കടത്തിയത്. രാത്രി വാളയാര്‍ ടോള്‍ പ്ലാസയില്‍ പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്വാഡിന്റെ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തെിയത്.

Leave a Reply

Your email address will not be published. Required fields are marked *