നരേന്ദ്ര മോദിയെ പോലെ പരാജിതനായ ഭരണാധികാരിയാണ് പിണറായി വിജയനെന്ന് കെ പി സി സി പ്രസിഡൻ്റ് .മുല്ലപ്പള്ളി രാമചന്ദ്രൻ,കോൺഗ്രസ്സ് വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽനമ്മൾ ഇന്ത്യയെ കണ്ടെത്തി, നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും എന്ന ആശയം ഉയർത്തി കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹാ യാത്രയ്ക്ക് ഓട്ടുപാറയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിയ്ക്കുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രൻ. ആറു മാസം പിന്നിട്ടിട്ടും പ്രളയബാധിതരെ സഹായിക്കാനുള്ള രൂപരേഖ തയ്യാറാക്കാൻ പോലും പിണറായി സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു, കേരളത്തിൽ ശബരിമലയെന്ന പോലെ ദേശീയ തലത്തിൽ അയോധ്യ തിരഞ്ഞെടുപ്പ് വിഷയമാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.  തൃശ്ശൂർ ജില്ലാ പര്യടനത്തിൻ്റെ ഭാഗമായി പഴയന്നൂർ, ചേലക്കര എന്നിവിടങ്ങളിലും ജനമഹാ യാത്രക്ക് ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *