ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപുരയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 30 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കാണ് ഭീകരാക്രമണത്തില്‍ പരുക്കേറ്റത്.

അതേസമയം, ഭീകരാക്രമണത്തെ അപലപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നമ്മുടെ ധീര ജവാന്‍മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും അദ്ദേഹം പറഞ്ഞു. വീരമൃത്യു വരിച്ച ജവാന്‍മാരുടെ കുടുംബങ്ങള്‍ക്കൊപ്പം രാജ്യം മുഴുവനായും തോളോടു തോള്‍ ചേര്‍ന്ന് നില്‍ക്കും. പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖപ്പെടട്ടെ എന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തരമന്ത്രിയുമായും മറ്റ് പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തി.

അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗും സി ആര്‍ പി എഫ് ഡയറക്ടറും നാളെ കശ്മീരിലെത്തും. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായി രാജ് നാഥ് സിംഗ് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *