ചെന്നൈയിന്‍ എഫ്.സിക്കെതിരേ കൊച്ചിയില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. ചെന്നൈയിനെതിരേ മൂന്ന് ഗോളിന്‍റെ ആധികാരിക ജയമാണ് മഞ്ഞപ്പട സ്വന്തമാക്കിയിരിക്കുന്നത്. 23ാം മിനിറ്റില്‍ പെക്കൂസന്റെ ക്രോസില്‍ നിന്ന് മത്തേജ് പൊപ്ലാറ്റ്‌നിക്കാണ് ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ കണ്ടെത്തിയത്. പെക്കൂസന്റെ ലോ ക്രോസ് തടയുന്നതിനിടെ ഗോള്‍കീപ്പര്‍ കരണ്‍ജിത്ത് സിങ്ങിന് പിഴച്ചപ്പോള്‍ പന്ത് ലഭിച്ച പൊപ്ലാറ്റ്‌നിക്ക് അത് വലയിലെത്തിച്ചു.മഞ്ഞപ്പട പതിവില്‍ വ്യത്യാസമായി നിരന്തരം അക്രമിച്ച് കളിക്കുകയായിരുന്നു. സ്റ്റൊയാനോവിച്ച്, പൊപ്ലാറ്റ്‌നിക്ക്, സെയ്മിന്‍ലെന്‍ ഡുംഗല്‍ എന്നിവര്‍ ചേര്‍ന്ന മുന്നേറ്റങ്ങള്‍ പല തവണ ചെന്നൈ പ്രതിരോധത്തെ വിറപ്പിച്ചു. ഒരു ഗോളിന്‍റെ ലീഡില്‍ ആദ്യപകുതി അവസാനിച്ചെങ്കിലും മത്സരം 55ാം മിനിറ്റിലെത്തിയപ്പോള്‍ പൊപ്ലാറ്റ്‌നിക് തന്നെ ബ്ലാസ്റ്റേഴ്സിന്‍റെ ലീഡ് രണ്ടാക്കുകയായിരുന്നു. മത്സരം 71ലെത്തിയപ്പോള്‍ മലയാളിതാരം സഹല്‍ അബ്ദുല്‍ സമദിന്‍റെ ഗോളോടെ ബ്ലാസ്റ്റേഴ്സ് ചെന്നൈനെതിരേ ആധികാരിക ജയം ഉറപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *