ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്. നിങ്ങൾക്ക് പോകാൻ എത്ര ക്ഷേത്രങ്ങളുണ്ടെന്നും ശബരിമലയെ വെറുതെവിട്ടൂടെയെന്നും എന്തിനാണ് ഒരുപാട് പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതെന്നും പൃഥ്വിരാജ് ചോദിച്ചു.

ശബരിമല ദർശനത്തിനുപോയ സ്ത്രീകൾ അയ്യപ്പനിൽ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാൽ അഭിപ്രായം പറയാം. അതല്ലാതെ വെറുതേ കാട്ടിൽ ഒരു അയ്യപ്പനുണ്ട്, കാണാൻ പോയേക്കാം എന്നാണെങ്കിൽ ഒന്നേ പറയാനുള്ളൂ, നിങ്ങൾക്ക് പോകാൻ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ വെറുതെ വിട്ടുടേ. അതിന്റെ പേരിൽ എന്തിനാണ് ഇത്രയും പേർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. പൃഥ്വിരാജ് ചോദിച്ചു

പൃഥ്വിരാജ്

പ്രായം കൂടും തോറും ദൈവങ്ങളിലും ബിംബങ്ങളിലുമൊക്കെയുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെടുകയാണ്. മതത്തിൽ തീരെ വിശ്വാസമില്ല. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നത്. കുട്ടിക്കാലം മുതല്‍ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിച്ചിരുന്നതിനാൽ ഇപ്പോഴും അത് തുടരുന്നു. പൃഥ്വി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *