ബംഗളൂരു: കശ്മീരിൽ വീരമൃത്യു വരിച്ച സൈനികൻ ഗുരുവിന്റെ ശവസംസ്കാര ചടങ്ങിനെത്തിയ നടൻ പ്രകാശ് രാജിന് നേരെ കൈയ്യേറ്റ ശ്രമം നടന്നതായി റിപ്പോർട്ട്. കർണാടകയിലെ മെല്ലഹള്ളിയിലുള്ള ഗുരുവിന്റെ ഗ്രാമത്തിൽ വെച്ചാണ് സംഭവം ഗുരുവിന്റെ വീട്ടിൽ അനുശോചനത്തിനെത്തിയ പ്രകാശ് രാജിനെതിരെ ഗ്രാമവാസികൾ ആക്രോശങ്ങളോടെ വളയുകയായിരുന്നു. ഇന്ത്യൻ ദേശീയതയേയും സൈന്യത്തെയും നിരന്തരം അപമാനിക്കുന്നയാളാണ് പ്രകാശ് രാജ് എന്നാരോപിച്ചായിരുന്നു കൈയ്യേറ്റ ശ്രമം. പ്രകാശ് രാജ് വഞ്ചകനാണെന്നും ഒറ്റുകാരനാണെന്നും സൈനികന് അന്തിമോപചാരാമർപ്പിക്കുന്നത് കാപട്യമാണെന്നും ഗ്രാമവാസികൾ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുകയായിരുന്നു.

പ്രശ്നം രൂക്ഷമായതോടെ പൊലീസെത്തി പ്രകാശ് രാജിനെ അവിടെ നിന്നും മാറ്റുകയായിരുന്നു. ഇതിനിടയിൽ രോഷകുലരായ നാട്ടുകാരിൽ ചിലർ പ്രകാശ് രാജിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.ഏറെ പ്രയാസപ്പെട്ടാണ് പൊലീസ് നടനെ രംഗത്തു നിന്നും മാറ്റിയത്. കൂടുതൽ ജനരോഷം ഭയന്ന് പ്രകാശ് രാജ് വേഗം അവിടെ നിന്നും മാറുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *