കൊച്ചി: മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയ രംഗത്തേക്ക്. അപകടത്തെ തുടര്‍ന്ന് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. തൃശ്ശൂരിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചു വരവ്.ജഗതി ശ്രീകുമാര്‍ എന്റര്‍ടൈന്മെന്റ്‌സ് ആണ് പരസ്യചിത്രം നിര്‍മ്മിക്കുന്നത്.

അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയരംഗത്തേക്കെത്തുന്നത്. അടുത്ത വര്‍ഷത്തോടെ സിനിമയിലും സജീവമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *