മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഉലമാ ഉമറാ കോണ്‍ഫറന്‍സ് സമസ്ത ബഹിഷ്‌കരിക്കും. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് മലപ്പുറത്താണ് ഉലമാഉമറാ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്ലിയാരും സംഗമത്തില്‍ പങ്കെടുക്കില്ല.വിവിധ മുസ്ലിം സമുദായ സംഘടനകളുടെ നേതാക്കളെയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. സമസ്തയുടെ പ്രതിനിധികളായി പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവരാണ് പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ സമ്മേളനം നടത്തിപ്പുമായി ബന്ധപ്പെട്ട് ചില പരിപാടികളില്‍ ഉള്ള വിയോജിപ്പ് കാരണം ഇന്ന് നടക്കുന്ന ഉലമാ ഉമറാ കോണ്‍ഫറന്‍സ് ബഹിഷ്‌കരിക്കാനാണ് സമസ്തയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *