എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം പാരഗണ്‍ ചെരുപ്പ് കമ്പനി ഗോഡൌണില്‍ തീ പിടുത്തമുണ്ടായ സംഭവത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. കെട്ടിടനിര്‍മാണ ചട്ടങ്ങളുടെ ലംഘനമടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.നഗരമധ്യത്തിലുണ്ടായ അപകടം അതീവ ഗൌരവത്തോടെയാണ് ജില്ലാഭരണകൂടം കാണുന്നത്. ഷോട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തും. തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ മാനദണ്ഡം പാലിക്കാതെ സൂക്ഷിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. അതേസമയം കെട്ടിടത്തിലെ അഗ്നിശമന സംവിധാനങ്ങള്‍ കാര്യക്ഷമമായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *