സൗദിയിൽ തടവിൽ കഴിയുന്ന 850 ഇന്ത്യക്കാരെ മോചിപ്പിക്കാൻ സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൽ സൽമാന്റെ ഉത്തരവ്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥന മാനിച്ചാണ് നടപടി.വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്.

ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ നയതന്ത്ര പ്രതിനിധിയാണ് സൗദി അറേബ്യ. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിയാർജിച്ചിരിക്കുന്നു. ഇന്ത്യയിലേക്ക് സൗദിയുടെ നിക്ഷേപങ്ങൾ സ്വാഗതം ചെയ്യുന്നതായും മോദി പറഞ്ഞു. മാത്രമല്ല ഇന്ത്യയിൽ നൂറ് ബില്ല്യൺ ഡോളറിന്റെ നിക്ഷേപം നടത്താനും ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി ഉയർത്താനും സൗദി അറേബ്യ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *