കരുമാല്ലൂർ: കുറുക്കന്റെ ശല്യത്തിൽനിന്നു തട്ടാംപടിക്കാർ മോചിതരായി. വളർത്തു ജന്തുക്കൾക്ക് ഉൾപ്പെടെ ഭീഷണിയായി മാറിയ കുറുക്കൻ പൊട്ടക്കിണറ്റിൽ വീഴുകയായിരുന്നു,കരുമാല്ലൂർ പഞ്ചായത്തിൽ 16-ാം വാർഡിൽപ്പെട്ട ഇടനിലം പ്രദേശത്താണ് ഏറെനാളുകളായി കുറുക്കന്റെ ശല്യം തുടങ്ങിയത്. കോഴികൾ ഉൾപ്പെടെയുള്ള വളർത്തു ജന്തുക്കളെ കടിക്കുകയും പിടിച്ചുകൊണ്ടു പോവുകയും ചെയ്തിരുന്നു. പടിഞ്ഞാറേ കടുങ്ങല്ലൂരിൽ രണ്ട് പശുക്കളെ കടിച്ചുകൊന്നിരുന്നു,നാട്ടുകാർ ഏറെ ശ്രമിച്ചിട്ടും പിടികൂടാൻ കിഴിഞ്ഞിരുന്നില്ല.ഞായറാഴ്ച ഉച്ചയ്ക്കാണ് കുറുക്കൻ പൊട്ടക്കിണറ്റിൽ വീണത്,വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കുറുക്കനെ കുടുക്കിട്ടുപിടിച്ച് കരയ്ക്കുകയറ്റിയത്. പിന്നീട് കൂട്ടിലടച്ച് വനത്തിൽ വിട്ടയക്കുന്നതിനായി കൊണ്ടുപോയി.
2019-02-26
