കാഞ്ഞിരപ്പള്ളി: മൂവാറ്റുപുഴ സ്വദേശികൾ സഞ്ചരിച്ച കാർ തടഞ്ഞ് നിർത്തി ഡ്രൈവറെയും യാത്രക്കാരെയും ഉപദ്രവിക്കുകയും ഡ്രൈവറുടെ മാല പൊട്ടിച്ചെടുക്കുകയും ചെയ്ത സംഘം പോലീസ് പിടിയിലായി. കാഞ്ഞിരപ്പള്ളി കണ്ടത്തിൽ വീട്ടിൽ രാകേഷ്, നാച്ചി കോളനി ആലയ്ക്കൽ അനിൽ എന്നിവരാണ് കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിലായത്. ബൈക്കിലെത്തിയ സംഘം ഡ്രൈവറുടെ മാലയുടെ ഒരുഭാഗം പൊട്ടിച്ചെടുക്കുകയായിരുന്നു. മാലയുടെ ഭാഗം പോലീസ് കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *