പാട്‌ന ; സ്വന്തം യാത്രയയപ്പ് ആഘോഷമാക്കാന്‍ ഐ പി എസ് ഓഫീസര്‍ ആകാശത്തേക്ക് വെടിവച്ചു ,അതും ഔദ്യോഗിക തോക്കില്‍ നിന്നും.
ബിഹാറിലെ കാടിഹാറിലാണ് പോലീസ് സൂപ്രണ്ടായിരുന്ന സിദ്ധാര്‍ഥ് മോഹന്‍ ജയിന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്ത് യാത്രയയപ്പ് ആഘോഷിച്ചത്. പത്ത് തവണയാണ് അദ്ദേഹം ആകാശത്തേക്ക് വെടിയുതിര്‍ത്തത്.

സിബിഐയിലേക്ക് സ്ഥലം മാറ്റം ലഭിച്ച സിദ്ധാര്‍ഥിനു സുഹൃത്തുക്കളാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്. ആഘോഷത്തിനെത്തിയവരാണ് വെടിയുതിര്‍ക്കുന്ന ചിത്രം സമൂഹ മാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.ഇതോടെ വലിയ വിമര്ശനമാണ് എസ്പിക്ക് നേരെ ഉയരുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *