പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയെന്ന് ഇന്ത്യൻ സ്ഥിരീകരണം . ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ പാക് വ്യോമസേന പിൻവാങ്ങി. ഒരു പാക് പോർ വിമാനം ഇന്ത്യ വെടിവെച്ചിട്ടു. അതേസമയം പിന്തുടർന്നാക്രമിച്ച ഇന്ത്യയുടെ മിഗ് 21 വിമാനം നഷ്ടമായി. പൈലറ്റിനെ കാണാനില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.

പൈലറ്റ് പാകിസ്ഥാന്റെ കസ്റ്റഡിയിലുണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു.വിംഗ് കമാൻഡർ അഭിനന്ദ് ആണ് പാക് പിടിയിലായതെന്ന് സൂചനയുണ്ട്. അദ്ദേഹത്തിന്റെതെന്ന് കരുതപ്പെടുന്ന വീഡിയോ പാകിസ്ഥാൻ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.അതേസമയം നൗഷേരയിൽ ഇന്ത്യൻ വിമാനം തകർന്നു വീണതുമായി പാകിസ്ഥാന് ബന്ധമില്ലെന്ന് പാക് ഔദ്യോഗിക വക്താവ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *