ബിഎസ്എഫ് കേന്ദ്രത്തിന്റെ ചിത്രം പകർത്തിയ പാക് ചാരനെന്ന് സംശയിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഫിറോസ്പുരിലെ മബോക്കിൽ നിന്നാണ് ഇയാൾ പിടിയിലായത്. മൊബൈൽ ഫോൺ, പാക് സിം കാർഡ്, കാമറ എന്നിവയും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പാകിസ്ഥാനിലെ നിരവധി ഭീകരകേന്ദ്രങ്ങളുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ ഇയാളിൽ നിന്നും കണ്ടെടുത്തു.

പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കിയിരുന്നു. പാക് പിടിയിലുള്ള വിങ്ങ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇന്ന് മോചിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇയാളുടെ അറസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *