തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ നിര്‍ദ്ദേശിച്ച് സി.പി.ഐ ജില്ലാ കൗണ്‍സില്‍. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം മൂന്ന്, നാല് തീയതികളില്‍ നടക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലുണ്ടാകും. സി.പി.ഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കാന്‍ സി.പി.ഐയുടെ ജില്ലാ കൗണ്‍സില്‍ യോഗങ്ങള്‍ ചേര്‍ന്നു. തിരുവനന്തപുരം, തൃശൂര്‍, വയനാട്, മാവേലിക്കര മണ്ഡലങ്ങളിലാണ് സി.പി.ഐ മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *