ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ആദ്യ ഏകദിനത്തില്‍ ആസ്‌ട്രേലിയക്ക് ബാറ്റിങ്. ടോസ് നേടിയ ആസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ ചാഹലിന് പകരം രവീന്ദ്ര ജഡേജ ഇടം നേടി. പരിക്ക് അലട്ടിയിരുന്നെങ്കിലും ധോണിയും ടീമിലുണ്ട്.

വിജയ് ശങ്കറാണ് ഓള്‍റൗണ്ടറായി എത്തിയത്. മുഹമ്മദ് ഷമിയും ബുംറയും പേസര്‍മാരായി എത്തുമ്പോള്‍ കുല്‍ദീപ് യാദവും സ്പിന്നറായുണ്ട്. രോഹിത്, ധവാന്‍, കോഹ്ലി, ജാദവ്, അമ്പാട്ടി റായിഡു, ധോണി എന്നിവരാണ് മറ്റു ബാറ്റ്‌സ്മാന്മാര്‍.

ആസ്‌ട്രേലിയന്‍ ഇലവനില്‍ ജൈ റിച്ചാഡ്‌സണ് പകരമായി അലക്‌സ് കാരി ഇടം കണ്ടെത്തി. ടി20 പരമ്പര സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസവുമായാണ് ആസ്ട്രേലിയ ഏകദിന പരമ്പരക്കൊരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *