ഡോ കഫീല്‍ഖാന്‍ പങ്കെടുത്ത കോഴിക്കോട് മെഡിക്കല്‍ കോളജിലെ സംവാദത്തെക്കുറിച്ച് പോലീസ് അന്വേഷണം,രാജ്യദ്രോഹ പ്രവര്‍ത്തനം നടന്നുവെന്ന ബിജെപിയുടെ ആവശ്യം പരിഗണിച്ച് ആശുപത്രി വികസന സമിതിയാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.2018 മെയ് മാസത്തിലാണ് ഡോ കഫീല്‍ ഖാനെ പങ്കെടുപ്പിച്ച് കോളേജ് യൂണിയന്‍ സംവാദം സംഘടിപ്പിച്ചത്. പ്രിന്‍സിപ്പാള്‍ പരിപാടിക്ക് അനുമതി നല്‍കിയിരുന്നില്ല.രണ്ട് അധ്യാപകരും മുപ്പതോളം വിദ്യാര്‍ത്ഥികളും സംവാദത്തില്‍ പങ്കെടുത്തു. കോളേജ് യൂണിയന്റെ ഫേസ്ബുക്ക് പേജില്‍ പരിപാടി ലൈവായി നല്‍കുകയും ചെയ്തിരുന്നു. വിഷയത്തില്‍ പ്രതിഷേധിച്ച് ആശുപത്രി വികസന സമിതി യോഗം നടക്കുന്ന സ്ഥലത്തേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറി.ഗോരഖ്പുർ ശിശുമരണക്കേസിൽ എട്ടുമാസമായി ജയിലിൽ കഴിയേണ്ടി വന്നിരുന്നു ഇദ്ദേഹത്തിന്.

Leave a Reply

Your email address will not be published. Required fields are marked *