മോഷണത്തിന് തടസമായതിന് അരിശം; ചാലക്കുടി പൊലീസ് സ്റ്റേഷനിലെ 13 ബൈക്കുകൾ തീയിട്ടു നശിപ്പിച്ച പ്രതി പിടിയിൽ

ചാലക്കുടി പൊലീസ് സ്റ്റേഷനില്‍ ബൈക്കുകള്‍ക്ക് തീയിട്ടത് മോഷണക്കേസ് പ്രതിയാണെന്ന് കണ്ടെത്തി. രാത്രി പട്രോളിങ് കൂട്ടിയതോടെ പൊലീസിനോട് അരിശം കയറി ബൈക്കുകള്‍ തീയിട്ടെന്നാണ് പ്രതിയുടെ മൊഴി.

അര്‍ധ രാത്രിയോടെ ചാലക്കുടി പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ക്കയറിയ മോഷ്ടാവ് ഒരു ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റി. ഈ പെട്രോള്‍ മറ്റു ബൈക്കുകളില്‍ ഒഴിച്ച് തീയിട്ടു. 13 ബൈക്കുകള്‍ കത്തിനശിച്ചു. ഷോര്‍ട് സര്‍ക്യൂട്ട്മൂലം കത്തിയെന്നാണ് പൊലീസ് ആദ്യം കരുതിയത്.

chemmannur advt in evening kerala news
bmh300x300
myinfo
watsap advt
Advertisement

സിസിടിവി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരാള്‍ സ്റ്റേഷന്‍ വളപ്പിലേയ്ക്കു കടക്കുന്നതായി കണ്ടത്. സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ മോഷ്ടാവ് സുകുമാരനാണെന്നു തിരിച്ചറിഞ്ഞു. ഏഴു മോഷണക്കേസുകളിലെ പ്രതിയാണ്. ചാലക്കുടിയില്‍ കടവരാന്തയില്‍ ഉറങ്ങുകയാണ് പതിവ്.

Also Read | മലപ്പുറം മഞ്ചേരിയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ 35 പേർക്ക് മഞ്ഞപ്പിത്തം ; ഹോട്ടൽ ഫർസ താൽക്കാലികമായി അടപ്പിച്ചു

കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ എത്തി തിരുവനന്തപുരത്തെ ഒരു പൊലീസ് സ്റ്റേഷന്‍റെ നമ്പര്‍  ചോദിച്ചിരുന്നു. മലപ്പുറം തിരൂര്‍ സ്വദേശിയാണ് സുകുമാരന്‍.  പൊലീസിനോടുള്ള അരിശം തീര്‍ത്തതാണ് തീയിടാന്‍ കാരണം. തൊണ്ടിമുതലായി സൂക്ഷിച്ച ബൈക്കുകളാണ് കത്തിനശിച്ചത്.

Advertisement

സുകുമാരനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചാലക്കുടിയില്‍ പൊലീസിന്‍റെ സാന്നിധ്യം കാരണം കേബിള്‍ മോഷ്ടിക്കാന്‍ പറ്റുന്നില്ലെന്ന് ദേഷ്യത്തോടെ പ്രതി ഉദ്യോഗസ്ഥരോട് പറഞ്ഞു.

Also Read | മലപ്പുറത്ത് സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ഈവനിംഗ് കേരളയുടേതല്ല . പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *