124 എ പ്രകാരം ദേശവിരുദ്ധ കേസിൽ അറസ്റ്റിലായ മലപ്പുറം ഗവമെന്റ് കോളേജലെ വിദ്യാർത്ഥികളോട് ജില്ലാ കോടതിയിൽ ഹാജരാവൻ ഉത്തരവ്. ജാമ്യം നൽകിയ മലപ്പുറം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിന് എതിരെ ജില്ലാ കോടതി സ്വമേധയാ എടുത്ത റിവിഷൻ ഹർജിയിലാണ് മാർച്ച് എട്ടിന് നേരിട്ട് കോടതിയിൽ ഹാജരാകാൻ പ്രതികൾക്ക് നിർദേശം നൽകിയത്. ജാമ്യം നൽകിയ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയെ ജില്ലാ ജഡ്ജ് സുരേഷ് കുമാർ പോൾ ഇന്നും വിമർശിച്ചു.

രാജ്യതാത്പര്യത്തിന് വിരുദ്ധമായി ക്യാമ്പസിൽ പോസ്റ്റർ പതിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. മലപ്പുറം ഗവൺമെൻറ് കോളേജ് വിദ്യാർത്ഥികളായ റിൻഷദ്, ഫാരിസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *