ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ 250 റണ്‍സെടുത്തു. 48.2 ഓവറില്‍ 250 റണ്‍സിന് ഇന്ത്യ ഓളൗട്ടാകുകയായിരുന്നു. വിരാട് കോഹ് ലിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ തരക്കേടില്ലാത്ത സ്‌ക്കോറിലേക്കെത്തിച്ചത്. 120 പന്തില്‍ നിന്നും 10 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് കോഹ്‌ലി 116 റണ്‍സെടുത്തത്. ഏകദിനത്തില്‍ കോഹ്‌ലിയുടെ നാല്‍പ്പതാമത്തെ സെഞ്ച്വറിയാണിത്.കോഹ്ലിക്ക് പുറമേ 46 റണ്‍സെടുത്ത വിജയ് ശങ്കറിന് മാത്രമേ ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നില്‍ക്കാനായുള്ളൂ. മഹേന്ദ്രസിങ് ധോണിയെയും രോഹിത് ശര്‍മ്മയെയും റണ്ണെടുക്കും മുമ്പു തന്നെ ഇന്ത്യക്ക് നഷ്ടമായിരുന്നു.ശിഖര്‍ ധവാന്‍(21) അമ്പാട്ടി റായിഡു (18), കേദാര്‍ ജാദവ് (11),രവീന്ദ്രജഡേജ (21) എന്നിവര്‍ക്കും കാര്യമായി തിളങ്ങാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *