മലപ്പുറം: വഴിക്കടവ് പാലാട് കെ.എന്‍.ജി റോഡില്‍ ബൈക്ക് ബസുമായി കൂട്ടിയിടിച്ച്‌ അമ്മയും കുഞ്ഞും മരിച്ചു. കാരക്കോട് കോരംക്കുന്ന് കുഴിക്കാടന്‍ അന്‍ഷാദിന്റെ ഭാര്യ നിഷിദ (27), ആറുമാസം പ്രായമായ മകള്‍ ഹംറ എന്നിവരാണു മരിച്ചത്. ഭര്‍ത്താവിന്റെ പിതാവ് മുഹമ്മദ് അലി ഓടിച്ച ബൈക്കിലായിരുന്നു ഇവര്‍ ഉണ്ടായിരുന്നത്.ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. മുഹമ്മദലിക്കും കൂടെ ബൈക്കിലുണ്ടായിരുന്ന മറ്റൊരു മകള്‍ നിയാ ഫാത്തിമയ്ക്കും (ആറ്) പരിക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *