കോഴിക്കോട്: നഗരത്തിലെ ചിന്താവളപ്പില്‍ കെട്ടിട നിര്‍മാണം നടന്ന സ്ഥലത്ത് മണ്ണിടിഞ്ഞുവീണ് അപകടം. മണ്ണിനടിയില്‍പ്പെട്ട് ഹരിയാന സ്വദേശികളായ എട്ടുപേരെ രക്ഷപെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് എട്ട് തൊഴിലാളികളെയും മണ്ണിനടിയില്‍നിന്ന് രക്ഷപെടുത്തിയത്. ഒരാള്‍കൂടി മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ടെന്ന സൂചനയെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
2018-05-03
